കോട്ടയം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയെ സ്ഥലം മാറ്റി
Tuesday, January 21, 2025 2:27 AM IST
കോട്ടയം: മാനസിക പീഡന ആരോപണത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസാ ജോണിനെ സ്ഥലം മാറ്റി ആരോഗ്യ വകുപ്പ്.
ലിസ ജോണിനെ എറണാകുളം മെഡിക്കല്‍ കോളജിലേക്കാണ് സ്ഥലം മാറ്റിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിലാണ് നടപടിയുണ്ടായത്.
മാനസിക പീഡനം, പരസ്യമായി അസഭ്യം പറയുക, പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തി പിജി വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. ആരോഗ്യമന്ത്രി, യുവജന കമ്മീഷന് തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കിയത്.