മില്‍മ എറണാകുളം മേഖലായൂണിയന് യുഡിഎഫിന്
Tuesday, January 21, 2025 2:27 AM IST
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയൻ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് ഉജ്വലവിജയം. 16 അംഗ ഭരണസമിതിയില്‍ വോട്ടെടുപ്പ് നടന്ന 15 സീറ്റുകളില്‍ 13 കോണ്‍ഗ്രസ് പ്രതിനിധികളും ഒരു കേരള കോണ്‍ഗ്രസ് (ജോസഫ്) പ്രതിനിധിയും വിജയിച്ചു.
എറണാകുളം ജില്ലയില്‍നിന്ന് ജോണ്‍ തെരുവത്ത്, പി.എസ്.നജീബ്, സി.എൻ.വത്സലന്‍ പിള്ള, കെ.സി. മാര്ട്ടിന്, എന്നിവര്‍ ജനറല്‍ വിഭാഗത്തിലും സിനു ജോര്‍ജ് (കോൺഗ്രസ് റിബൽ) വനിതാ വിഭാഗത്തിലും വിജയിച്ചു.
തൃശൂരിൽനിന്ന് എൻ.ആർ.രാധാകൃഷ്ണന്, വി.ഒ.ഷാജു വെളിയന്‍, ടി.എന്‍. സത്യന്, താര ഉണ്ണിക്കൃഷ്ണന് (വനിത) എന്നിവരും ഇടുക്കിയില്‍നിന്ന് പോള്‍ മാത്യു, ജോണ്സണ് കുരുവിള (എസ്,സി എസ്ടി വിഭാഗം) എന്നിവരും വിജയിച്ചു.
കോട്ടയം ജില്ലയില്‍ നിന്ന് സോണി ജോസഫ്, ജോജോ ജോസഫ് എന്നീ കോണ്‍ഗ്രസ് പ്രതിനിധികളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി ജെ.ജോയിമോനും വിജയിച്ചു.
എൽഡിഎഫിന്റെ അജേഷ് മോഹനൻ നായർ (40 വയസിൽ താഴെയുള്ള വിഭാഗം) മാത്രമാണു വിജയിച്ചത്. 23 നാണ് ചെയർമാൻ തെരഞ്ഞെടുപ്പ്.