ദൈവശാസ്ത്ര വിദ്യാര്‍ഥികള്‍ക്കായി സെമിനാര്‍ നാളെ
Tuesday, January 21, 2025 2:27 AM IST
കോട്ടയം: നിലയ്ക്കല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ റൂബി ജൂബിലിയോടനുബന്ധിച്ചു വിവിധ എപ്പിസ്കോപ്പല്‍ സഭകളിലെ ദൈവ ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കായി നാളെ കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ദൈവശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കും.
കത്തോലിക്ക, ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ, സിഎസ്ഐ സെമിനാരികളില്നിന്നുള്ള ദൈവശാസ്ത്ര വിദ്യാര്‍ഥികളും അധ്യാപകരും വിവിധ സഭാ മേലധ്യക്ഷന്മാരും സെമിനാറില്‍ പങ്കെടുക്കും.
22നു രാവിലെ 9.15ന് മാര്‍ത്തോമ സഭ മേലധ്യക്ഷനും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് പ്രസിഡന്റുമായ ഡോ. തെയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും. ഡോ. സഖറിയ മാര്‍ അപ്രേം, ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് എന്നിവര്‍ പ്രസംഗിക്കും.
വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം സീറോമലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്മാന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ സമാപനസന്ദേശം നല്‍കും.