നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ല​​​​ക്ഷ​​​​ദ്വീ​​​​പ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​ശേ​​​​ഷം ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി ജ​​​​ഗ്​​​​ദീ​​​​പ് ധ​​​​ൻ​​​​ക​​​​ർ ഡ​​​​ൽ​​​​ഹി​​​​ക്കു മ​​​​ട​​​​ങ്ങി. ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ർ​​​​ലേ​​​​ക്ക​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കൊ​​​​ച്ചി രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഉ​​​​പ​​​​രാ​​​ഷ്‌​​​ട്ര​​​പ​​​​തി​​​​ക്ക് യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് ന​​​​ൽ​​​​കി. ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 12.30 നാ​​​​ണ് ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​പ​​​​തി​​​​യെ ഗ​​​​വ​​​​ർ​​​​ണ​​​​ർ ഉ​​​​പ​​​​ഹാ​​​​രം ന​​​​ൽ​​​​കി സ്വീ​​​​ക​​​​രി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ഗ്രൗ​​​​ണ്ട് ഹാ​​​​ൻ​​​ഡ്‌​​​ലിം​​​​ഗ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും സ​​​​മീ​​​​പ​​​​മെ​​​​ത്തി അ​​​​ദ്ദേ​​​​ഹം ഫോ​​​​ട്ടോ​​​​യ്ക്ക് പോ​​​​സ് ചെ​​​​യ്യു​​​​ക​​​​യും കു​​​​ശ​​​​ലാ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. ഉ​​​​ച്ച​​​​യ്ക്ക് 12.40ന് ​​​​വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക വി​​​​മാ​​​​ന​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി​​​​ക്കു മ​​​​ട​​​​ങ്ങി. ഭാ​​​​ര്യ ഡോ. ​​​​സു​​​​ധേ​​​​ഷ് ധ​​​​ൻ​​​​ക​​​​റും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.