അന്തര്‍സര്‍വകലാശാല ചാവറ പ്രസംഗ മത്സരം 25ന്
Monday, January 20, 2025 4:45 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 34ാമത് അന്തര്‍ സര്‍വകലാശാല ചാവറ പ്രസംഗമത്സരം 25ന് രാവിലെ 10 മുതല്‍ കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. ‘കേരള നവോത്ഥാന ചരിത്രം ശ്രീനാരായണ ഗുരുവിലൂടെ’എന്നതാണ് പ്രസംഗവിഷയം. പ്രസംഗസമയം അഞ്ചു മിനിറ്റ്. ഒരു കോളജില്‍ നിന്ന് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
തിരുവനന്തപുരം, എറണാകുളം, മലബാര്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണു മത്സരം. ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം -15,000, മൂന്നാം സമ്മാനം -10,000. കൂടാതെ മികച്ച ആറുപേര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹനസമ്മാനവും നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് യാത്രാച്ചെലവിലേക്കായി 250 രൂപ നല്‍കും. സംസ്ഥാനത്തെ അംഗീകൃത സര്‍വകലാശാലകളുടെ കീഴിലുള്ള എല്ലാ കോളജുകളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവസാന തീയതി 22. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9400068686, 9400068680 , 9495172011.