ജീവനക്കാരുടെ പണിമുടക്ക്: ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ
Tuesday, January 21, 2025 2:27 AM IST
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെയും സിപിഐയുടേയും സർവീസ് സംഘടനകൾ നാളെ പ്രഖ്യാപിച്ച പണിമുടക്ക് നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരുമാണ് നാളെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശന്പളം കുറവു ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അനധികൃത അവധികൾ ഡയസ്നോണ്‍ ആയി കണക്കാക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.