പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
Tuesday, January 21, 2025 2:27 AM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ 2025 ലെ മുത്തൂറ്റ് ഫിന്‍കോര്‍പ് ഗ്രീന്‍ പാംസ് സസ്റ്റൈനബിലിറ്റി പുരസ്കാരങ്ങള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
നാലു പുരസ്കാരങ്ങളാണ് സമ്മാനിക്കുക. സസ്റ്റൈനബിൾ എന്റര്‍പ്രൈസ്, ബെസ്റ്റ് സിഎസ്ആര്‍ പ്രോജക്ട്, സസ്റ്റൈനബിൾ സ്റ്റാര്‍ട്ടപ്, ഇംപാക്ട്ഫുള്‍ എന്‍ജിഒ എന്നിവയാണു പുരസ്കാരങ്ങള്‍.
പരിസ്ഥിതിക്കും സുസ്ഥി പുരസ്കാരത്തിനുള്ള എന്‍ട്രികള്‍ 31നു മുമ്പ് സമര്‍പ്പിക്കണം. എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ www.kma.org.in/greenpalms എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.