എസ്. ഗുപ്തന്നായര് പുരസ്കാരം എസ്.കെ. വസന്തന്
Monday, January 20, 2025 5:01 AM IST
തിരുവനന്തപുരം : 2025-ലെ എസ്. ഗുപ്തന്നായര് ഫൗണ്ടേഷന് പുരസ്കാരം നോവലിസ്റ്റും നിരൂപകനും ചരിത്രകാരനുമായ പ്രഫ.എസ്.കെ. വസന്തന്.
സാംസ്കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗുരുശ്രേഷ്ഠന്‍മാര്‍ക്കുള്ളതാണ് 25,000 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്കാരം. ഫെബ്രുവരി ഒൻപതിന് മാവേലിക്കര ഏആര്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് എസ്. ഗുപ്തന്നായര് ഫൗണ്ടേഷന് സെക്രട്ടറി ഡോ.എം.ജി. ശശിഭൂഷണ്‍ അറിയിച്ചു.