കേരളത്തിൽ ഇതുവരെ മനുഷ്യരിലോ സസ്തനികളിലോ പക്ഷിപ്പനി സ്ഥീരികരിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ മാസം പശ്ചിമബംഗാളിൽ നാലുവയസുകാരനിൽ ഇതു സ്ഥീരികരിച്ചതായി ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിനെ ദേശീയനിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ കൂടുതൽ കാര്യക്ഷമമായി പരിശോധനാഫലങ്ങൾ സംസ്ഥാനത്തിനു ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.