കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 90 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ  90 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Saturday, July 6, 2024 1:59 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ വ​​​ഴി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 90 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 1,349 ഗ്രാം ​​​സ്വ​​​ർ​​​ണം ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യൂ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ കൊ​​​ച്ചി കു​​​മ്പ​​​ള​​​ങ്ങി സ്വ​​​ദേ​​​ശി ലി​​​ബി​​​ൻ ബോ​​​ണി​​​യെ​​​യും അ​​​ബു​​​ദാ​​​ബി​​​യി​​​ൽ​​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​ര​​​ൻ ബാ​​​ലു​​​വി​​​നെ​​​യും ഡി​​​ആ​​​ർ​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്തുഎ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ൽ ബാ​​​ലു​ എ​​​ത്തി​​​ച്ച ​​​സ്വ​​​ർ​​​ണ​​​മി​​​ശ്രി​​​തം എ​​​മി​​​ഗ്രേ​​​ഷ​​​ൻ ഏ​​​രി​​​യ​​​യി​​​ലെ ശൗ​​​ചാ​​​ല​​​യ​​​ത്തി​​​ൽ വ​​​ച്ച് ലി​​​ബി​​​ൻ ബോ​​​ണി​​​ക്ക് കൈ​​​മാ​​​റു​​​മ്പോ​​​ഴാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്.


ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത്. എ​​​മി​​​ഗ്രേ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി സ്വ​​​ർ​​​ണം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് പു​​​റ​​​ത്തെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് വ​​​ൻ തു​​​ക​​​യാ​​​ണ് ക​​​ള്ള​​​ക്ക​​​ട​​​ത്ത് ലോ​​​ബി ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.