മാ​ര്‍ ഈ​വാ​നി​യോ​സ് ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍; തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​ക​ള്‍​ക്ക് നാളെ തുടക്കം
മാ​ര്‍ ഈ​വാ​നി​യോ​സ് ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍;  തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​ക​ള്‍​ക്ക് നാളെ തുടക്കം
Saturday, July 6, 2024 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധ​​​ന്യ​​​ന്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​ടെ എ​​​ഴു​​​പ​​​ത്തി​​​യൊ​​​ന്നാം ഓ​​​ര്‍​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന തീ​​​ര്‍​ഥാ​​​ട​​​നപ​​​ദ​​​യാ​​​ത്ര​​​ക​​​ള്‍​ക്ക് തു​​​ട​​​ക്ക​​​മാ​​​കു​​​ന്നു.

റാ​​​ന്നി പെ​​​രു​​​ന്നാ​​​ട്ടി​​​ല്‍ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​ധാ​​​നപ​​​ദ​​​യാ​​​ത്ര പ​​​ത്തി​​​ന് രാ​​​വി​​​ലെ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ​​​ദ​​​യാ​​​ത്ര​​​യ്ക്ക് മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക്ക് യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റ് (എം​​​സി​​​വൈ​​​എം) സ​​​ഭാ​​​ത​​​ല സ​​​മി​​​തി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ര്‍ അ​​​തി​​​ഭ​​​ദ്രാ​​​സ​​​നം, പ​​​ത്ത​​​നം​​​തി​​​ട്ട ഭ​​​ദ്രാ​​​സ​​​ന സ​​​മി​​​തി​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി നേ​​​തൃ​​​ത്വം ന​​​ല്‍​കും.

വൈ​​​കു​​​ന്നേ​​​രം പ​​​ത്ത​​​നം​​​തി​​​ട്ട സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. തു​​​ട​​​ര്‍​ന്ന് ഓ​​​മ​​​ല്ലൂ​​​രി​​​ല്‍ സ​​​മാ​​​പി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര തു​​​ട​​​ര്‍​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ അ​​​ടൂ​​​ര്‍, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ആ​​​യൂ​​​ര്‍, പി​​​ര​​​പ്പ​​​ന്‍​കോ​​​ട് വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും.

മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​ടെ ജ​​​ന്മ​​​ഗൃ​​​ഹ​​​മാ​​​യ മാ​​​വേ​​​ലി​​​ക്ക​​​ര പു​​​തി​​​യ​​​കാ​​​വി​​​ല്‍ നി​​​ന്ന് ഒ​​​ന്‍​പ​​​തി​​​ന് രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര മാ​​​വേ​​​ലി​​​ക്ക​​​ര ഭ​​​ദ്രാ​​​സ​​​നാ​​​ധ്യ​​​ക്ഷ​​​ന്‍ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


തി​​​രു​​​വ​​​ല്ല സെ​​​ന്‍റ് ജോ​​​ണ്‍​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര ഒ​​​ന്പതി​​​ന് രാ​​​വി​​​ലെ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ര്‍ കൂ​​​റി​​​ലോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നാളെ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ല്‍നി​​​ന്ന് ബി​​​ഷ​​​പ് യൂ​​​ഹോ​​​നോ​​​ന്‍ മാ​​​ര്‍ തി​​​യ​​​ഡോ​​​ഷ്യ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെയ്യുന്ന പ​​​ദ​​​യാ​​​ത്ര കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി വ​​​ഴി തി​​​രു​​​വ​​​ല്ല​​​യി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. ഈ ​​​പ​​​ദ​​​യാ​​​ത്ര​​​ക​​​ള്‍ 11ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ടൂ​​​രി​​​ല്‍ പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യോ​​​ട് ചേ​​​രും.

13ന് ​​​മാ​​​ര്‍​ത്താ​​​ണ്ഡ​​​ത്തു​​​നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര ബി​​​ഷ​​​പ് ഡോ.​​​വി​​​ന്‍​സെ​​​ന്‍റ് മാ​​​ര്‍ പൗ​​​ലോ​​​സും, പാ​​​റ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ര്‍ യൗ​​​സേ​​​ബി​​​യോ​​​സും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കേ​​​ര​​​ള​​​ത്തി​​​ന് പു​​​റ​​​ത്ത് പു​​​ത്തൂ​​​ര്‍, പൂ​​​ന, ഒ​​​റീ​​​സ, ഡ​​​ല്‍​ഹി, ഹൈ​​​ദ​​​രാ​​​ബാ​​​ദ് തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് എ​​​ത്തി​​​ച്ചേ​​​രു​​​ന്ന തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍ 14ന് ​​​രാ​​​വി​​​ലെ പി​​​ര​​​പ്പ​​​ന്‍​കോ​​​ട്നി​​​ന്ന് പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യോ​​​ട് ചേ​​​രും. 14ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് എ​​​ല്ലാ പ​​​ദ​​​യാ​​​ത്ര​​​ക​​​ളും പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.