വിവരം അറിഞ്ഞെത്തിയ സിഐടിയു ചുമട്ടുതൊഴിലാളികൾ പ്രകോപിതരായതോടെ സാധനങ്ങൾ ഇറക്കിയ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ ചങ്ങരംകുളം പോലീസ് രംഗം ശാന്തമാക്കി പിരിഞ്ഞ് പോകുകയും ചെയ്തു.
എന്നാൽ, പിന്നീടാണ് മുകളിലേക്ക് ഓടിക്കയറിയ യുവാവിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് വീണ് പരിക്കേറ്റ വിവരം അറിയുന്നത്. ജീവനക്കാർ ചേർന്ന് യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.