126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോര്‍ട്ടുമുണ്ട്. മണിചെയിന്‍ തട്ടിപ്പ്, കുഴല്‍പ്പണം തട്ടിപ്പ്, ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് എന്നിവയെല്ലാം പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്നു നടത്തി.
126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് പുറത്തുവന്നതോടെ പ്രതാപനെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു . എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ഈ സമയത്താണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്.
ജിഎസ്ടി തട്ടിപ്പ് മാത്രമാണു നടത്തിയതെന്നായിരുന്നു ശ്രീനയുടെയും പ്രതാപന്റെയും തുടക്കത്തിലെ വാദം. എന്നാല്‍ പിന്നീട് പുതിയ കണ്ടെത്തലുകള്‍ വന്നതോടെ ആ വാദം പൊളിഞ്ഞു.