ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ വ്യാ​ജ​സ​ർ​ട്ടി​ഫി​ക്ക​റ്റ്: അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പോ​ലീ​സ്
ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ വ്യാ​ജ​സ​ർ​ട്ടി​ഫി​ക്ക​റ്റ്: അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പോ​ലീ​സ്
Thursday, July 4, 2024 12:59 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വ്യാ​​​ജ മാ​​​ർ​​​ക്ക് ലി​​​സ്റ്റ് ഹാ​​​ജ​​​രാ​​​ക്കി ഗു​​​ജ​​​റാ​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ജോ​​​ലി​​​നേ​​​ടി​​​യ യു​​​വ​​​തി​​​ക്കു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ർ​​​മി​​​ച്ചു​​​കൊ​​​ടു​​​ത്ത​​​വ​​​രെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.

വി​​​വി​​​ധ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ മാ​​​ർ​​​ക്ക് ലി​​​സ്റ്റും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും വ്യാ​​​ജ​​​മാ​​​യി നി​​​ർ​​​മി​​​ച്ച് വ​​​ൻ​​​തു​​​ക​​​യ്ക്കു വി​​​ൽ​​​ക്കു​​​ന്ന വ​​​ൻ മാ​​​ഫി​​​യ​​​ത​​​ന്നെ ഇ​​​തി​​​നു പി​​​ന്നി​​​ലു​​​ണ്ടെ​​​ന്നാ​​​ണു സൂ​​​ച​​​ന.

അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ജോ​​​ലി ല​​​ഭി​​​ക്കാ​​​നാ​​​യി ഇ​​​തു​​​പോ​​​ലെ​​​യു​​​ള്ള വ്യാ​​​ജ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യും പോ​​​ലീ​​​സി​​​നു വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​റ്റ​​​നോ​​​ട്ട​​​ത്തി​​​ൽ വ്യാ​​​ജ​​​നേ​​​ത് ഒ​​​റി​​​ജി​​​ന​​​ലേ​​​ത് എ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വി​​​ധം അ​​​ത്ര​​​യും പൂ​​​ർ​​​ണ​​​ത​​​യോ​​​ടെ​​​യാ​​​ണു വ്യാ​​​ജ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു.

വ്യാ​​​ജ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി സൂ​​​റ​​​റ്റി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റാ​​​യി ജോ​​​ലി നേ​​​ടി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.