ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​കരുടെ അ​ധി​ക ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​ന നി​യ​മ​നം
ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​കരുടെ അ​ധി​ക ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​ന നി​യ​മ​നം
Thursday, July 4, 2024 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ-എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ 2024-2025 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തി​​​ൽ ഇം​​​ഗ്ലീ​​​ഷ് വി​​​ഷ​​​യ​​​ത്തി​​​ന് പീ​​​രി​​​യ​​​ഡ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​സ്തി​​​ക നി​​​ർ​​​ണ​​​യം ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നം.

ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന അ​​​ധി​​​ക എ​​​ച്ച്എ​​​സ്ടി ഇം​​​ഗ്ലീ​​​ഷ് ത​​​സ്തി​​​ക​​​ക​​​ൾ താ​​​ൽ​​​ക്കാ​​​ലി​​​ക​​​മാ​​​യി സൃ​​​ഷ്ടി​​​ച്ച് ദി​​​വ​​​സവേ​​​ത​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അ​​​നു​​​മ​​​തി ന​​​ൽ​​​കി.

സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ത​​​സ്തി​​​ക​​​ന​​​ഷ്ടം വ​​​രു​​​ന്ന എ​​​ച്ച്എ​​​സ്ടി ഇം​​​ഗ്ലീ​​​ഷ് അ​​​ധ്യാ​​​പ​​​ക​​​രെ ക്ര​​​മീ​​​ക​​​രി​​​ച്ച ശേ​​​ഷം ബാ​​​ക്കി​​​യു​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ദി​​​വ​​​സ​​​വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്തും.

എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ച്ച്എ​​​സ്ടി ഇം​​​ഗ്ലീ​​​ഷ് അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​തേ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ ത​​​സ്തി​​​ക​​​ന​​​ഷ്ടം വ​​​ന്ന് പു​​​റ​​​ത്തു​​​പോ​​​യ​​​വ​​​രെ​​​യും ച​​​ട്ട​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​വ​​​കാ​​​ശി​​​ക​​​ളെ​​​യും കെ​​​ഇ​​​ആ​​​ർ ച​​​ട്ടം പ്ര​​​കാ​​​രം മ​​​റ്റ് സ്കൂ​​​ളു​​​ക​​​ളി​​​ലെ സം​​​ര​​​ക്ഷി​​​താ​​​ധ്യാ​​​പ​​​ക​​​രെ​​​യും പു​​​ന​​​ർ വി​​​ന്യ​​​സി​​​ച്ച​​​തി​​​നു ശേ​​​ഷം മാ​​​ത്രം ബാ​​​ക്കി​​​യു​​​ള്ള​​​വ​​​യി​​​ൽ ദി​​​വ​​​സ​​​വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.