ഒരു മാസത്തെ കുടിശിക ഉൾപ്പെടെ മേയിൽ രണ്ടു ഗഡു ക്ഷേമപെൻഷൻ
Friday, April 25, 2025 2:33 AM IST
തിരുവനന്തപുരം: ഒരു മാസത്തെ കുടിശിക ഉൾപ്പെടെ അടുത്ത മാസം രണ്ടു ഗഡു ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം.
അടുത്ത മാസത്തെ പെൻഷനൊപ്പം നിലവിലെ മൂന്നു മാസത്തെ കുടിശികയിൽ നിന്ന് ഒരു മാസത്തെ കുടിശിക ഉൾപ്പെടെ നൽകും. മേയ് മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാൻ നിർദേശം നൽകിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഗുണഭോക്താവിന് 3200 രൂപ വീതം ലഭിക്കും.