ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ രജത ജൂബിലി സംസ്ഥാന സമ്മേളനം
Friday, April 25, 2025 1:17 AM IST
തൃശൂർ: ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ രജത ജൂബിലി സംസ്ഥാന സമ്മേളനം ഇന്നും നാളെയും തൃശൂരിൽ നടക്കും.
ബസ് വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാറുകള്‍, സംവാദങ്ങള്‍, പ്രതിനിധിസമ്മേളനം, പൊതുസമ്മേളനം എന്നിവയുണ്ടാകും.
ഇന്നു രാവിലെ പതാക ഉയർത്തലിനുശേഷം ഓർഗനൈസേഷൻ ഹാളിൽ പ്രതിനിധിസമ്മേളനം, ഉച്ചകഴിഞ്ഞു മൂന്നിന് ഐഎംഎ ഹാളിൽ വിദ്യാർഥിസംഘടനകളുടെയും ബസ് ഉടമകളുടെയും സംസ്ഥാന നേതാക്കളുമായുള്ള സംവാദം എന്നിവ നടക്കും.
നാളെ രാവിലെ ആറിനു ബസ് ഓപ്പറേറ്റേഴ്സ് ഹാളിൽ സംസ്ഥാന സമിതി യോഗം. ഉച്ചകഴിഞ്ഞു മൂന്നിന് ശ്രീശങ്കര മണ്ഡപത്തില്‍ പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കെ. രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയാകും.
സില്‍വര്‍ ജൂബിലി സ്മരണിക സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പ്രകാശനം ചെയ്യും. ചടങ്ങിൽ മുതിര്‍ന്ന ബസ് ഉടമകളെ ആദരിക്കും. ബസ് ഓയിൽ, സ്പെയർ പാർട്സ് കമ്പനികളുടെ എക്സിബിഷൻ സ്റ്റാളുകളും സമ്മേളനനഗരിയിൽ ഒരുക്കും.
പത്രസമ്മേളനത്തിൽ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മൂസ, ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ, ട്രഷറർ വി.എസ്. പ്രദീപ്, ജില്ലാ പ്രസിഡന്റ് ബിബിൻ ആലപ്പാട്ട്, കെ.എ. വിപിന്‍ എന്നിവർ പങ്കെടുത്തു.