നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര: പാ​​​റ​​​ശാ​​​ല ഷാ​​​രോ​​​ണ്‍ കൊ​​​ല​​​പാ​​​ത​​​കക്കേസി​​​ല്‍ ഒ​​​ന്നാം പ്ര​​​തി ഗ്രീ​​​ഷ്മ​​​യ്ക്ക് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

""അ​​​പൂ​​​ര്‍​വ​​​ങ്ങ​​​ളി​​​ല്‍ അ​​​പൂ​​​ര്‍​വം'' എ​​​ന്നും കേ​​​സി​​​നെ കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. ഗ്രീ​​​ഷ്മ​​​യു​​​ടെ അ​​​മ്മാ​​​വ​​​ന്‍ നി​​​ര്‍​മ​​​ല​​​കു​​​മാ​​​ര​​​ന്‍​ നാ​​​യ​​​ര്‍​ക്ക് മൂ​​​ന്നു വ​​​ര്‍​ഷം ത​​​ട​​​വുശി​​​ക്ഷ​​​യും കോ​​​ട​​​തി വി​​​ധി​​​ച്ചു.

കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നാ​​​യി ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ല്‍, അ​​​ന്വേ​​​ഷ​​​ണം വ​​​ഴി​​​തിരി​​​ച്ചു വി​​​ട​​​ല്‍ മു​​​ത​​​ലാ​​​യ കു​​​റ്റ​​​ങ്ങ​​​ള്‍​ക്കും ഗ്രീ​​​ഷ്മ​​​യ്ക്ക് ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. പു​​​റ​​​മേ ര​​​ണ്ടു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും. 586 പേ​​​ജു​​​ള്ള കോ​​​ട​​​തി വി​​​ധി​​​പ്പകർപ്പാണ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ‍​ഡ്ജി എ.​​​എം. ബ​​​ഷീ​​​ര്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വാ​​​യി​​​ച്ച​​​ത്.

കാ​മു​ക​നാ​യ പാ​റ​ശാ​ല മു​ര്യ​ങ്ക​ര ജെ​പി ഹാ​സി​ല്‍ ജെ.​പി. ഷാ​രോ​ണ്‍ രാ​ജി(22)​നെ 2022 ഒ​ക്‌​ടോ​ബ​ര്‍ 14ന് ​ദേ​വി​യോ​ട് രാ​മ​വ​ര്‍​മ​ന്‍​ചി​റ പൂ​മ്പ​ള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ല്‍ വീ​ട്ടി​ലേ​ക്ക് ഗ്രീ​ഷ്മ ക്ഷ​ണി​ച്ചു വ​രു​ത്തി ക​ഷാ​യ​ത്തി​ല്‍ മാ​ര​ക ക​ള​നാ​ശി​നി ക​ല​ര്‍​ത്തി ക്കൊ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്.11 ദി​വ​സ​ത്തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ൽ ഷാ​രോ​ൺ രാ​ജ് മ​ര​ണ​മ​ട​ഞ്ഞു.

ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കി മ​റ്റൊ​രു വി​വാ​ഹ​ത്തി​നാ​യാ​ണ് ഗ്രീ​ഷ്മ കൊ​ല​പാ​ത​ക കൃ​ത്യം ന​ട​ത്തി​യ​ത്. ഏ​റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​തി​നാ​യി ഗ്രീ​ഷ്മ ന​ട​ത്തു​ക​യും ചെ​യ്തു.കാ​​​ല​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​രീ​​​തി മാ​​​റ്റി​​​യ പോ​​​ലീ​​​സി​​​ന്‍റെ സ​​​മ​​​ര്‍​ഥ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ കോ​​​ട​​​തി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്ത നാ​​​ള്‍ മു​​​ത​​​ല്‍ പ്ര​​​തി സ്വ​​​യം തെ​​​ളി​​​വു​​​ക​​​ള്‍ ചു​​​മ​​​ന്നു ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വാ​​​ഹനി​​​ശ്ച​​​യ​​​ത്തി​​​നു ശേ​​​ഷ​​​വും പ്ര​​​തി ഷാ​​​രോ​​​ണു​​​മാ​​​യി ലൈം​​​ഗി​​​ക ബ​​​ന്ധ​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ട്ടു​​​വെ​​​ന്നു തെ​​​ളി​​​ഞ്ഞ​​​താ​​​യും കോ​​​ട​​​തി വി​​​ധി​​​പ്ര​​​സ്താ​​​വ​​​ത്തി​​​ല്‍ ചൂണ്ടിക്കാട്ടി.


ഗ്രീ​​​ഷ്മ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​രു​​​തെ​​​ന്ന് മ​​​ര​​​ണ​​​ക്കി​​​ട​​​ക്ക​​​യി​​​ലും ഷാ​​​രോ​​​ണ്‍ ആ​​​ഗ്ര​​​ഹി​​​ച്ചു. എ​​​ന്നാ​​​ല്‍, സ്നേ​​​ഹ​​​ബ​​​ന്ധം നി​​​ല​​​നി​​​ല്‍​ക്കു​​​ന്പോ​​​ഴും ഷാ​​​രോ​​​ണി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ഗ്രീ​​​ഷ്മ ശ്ര​​​മി​​​ച്ച​​​ത്. ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ അ​​​തി​​​നുവേ​​​ണ്ടി ഒ​​​രാ​​​ളെ വി​​​ഷം ന​​​ൽ​​​കി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ന് തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്നും വി​​​ധി​​​പ്ര​​​സ്താ​​​വ​​​ത്തി​​​ല്‍ കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ്ര​​​തി​​​യു​​​ടെ പ്രാ​​​യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​നാ​​​കി​​​ല്ല.

24 വ​​​യ​​​സു​​​ള്ള യു​​​വാ​​​വി​​​നെ​​​യാ​​​ണ് പ്ര​​​തി നി​​​ഷ്ഠുര​​​മാ​​​യി ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​ത്. യാ​​​തൊ​​​രു പ്ര​​​കോ​​​പ​​​ന​​​വു​​​മി​​​ല്ലാ​​​തെ​​​യാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. ശി​​​ക്ഷ​​​യി​​​ല്‍ ഇ​​​ള​​​വു ന​​​ല്‍​കി​​​യാ​​​ല്‍ വീ​​​ണ്ടും കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്തേ​​​ക്കാ​​​മെ​​​ന്നും കോ​​​ട​​​തി പ​​​രാ​​​മ​​​ര്‍​ശി​​​ച്ചു.

വ​​​ധ​​​ശി​​​ക്ഷാ​​​വി​​​ധി ശ്ര​​​വി​​​ച്ച ഗ്രീ​​​ഷ്മ​​​യു​​​ടെ മു​​​ഖ​​​ത്ത് യാ​​​തൊ​​​രു ഭാ​​​വ​​​വ്യ​​​ത്യ​​​സ​​​വു​​​മു​​​ണ്ടാ​​​യി​​​രുന്നില്ല. ശി​​​ക്ഷ നേ​​​ര​​​ത്തേ പ്ര​​​തീ​​​ക്ഷി​​​ച്ച മ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു ഗ്രീ​​​ഷ്മ​​​യു​​​ടെ പെ​​​രു​​​മാ​​​റ്റം. വി​​​ധി കേ​​​ള്‍​ക്കാ​​​ന്‍ എ​​​ത്തി​​​യ ഷാ​​​രോ​​​ണി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​ക്ക് കോ​​​ട​​​തിമു​​​റി​​​യി​​​ല്‍ ക​​​സേ​​​ര ന​​​ല്‍​കി.

കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി​​​യാ​​​യ നി​​​ര്‍​മ​​​ല​​​കു​​​മാ​​​ര​​​ന്‍​ നാ​​​യ​​​ര്‍​ക്ക് തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ച്ച കു​​​റ്റ​​​ത്തി​​​നാ​​​ണ് മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തെ ത​​​ട​​​വുശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.