ല​ത്തീ​ൻ സ​ഭ​യി​ലെ കേ​ൾ​വി-സം​സാ​ര പ​രി​മി​ത​രു​ടെ സം​സ്ഥാ​ന​തല സ​മ്മേ​ള​നം നാ​ളെ
ല​ത്തീ​ൻ സ​ഭ​യി​ലെ കേ​ൾ​വി-സം​സാ​ര പ​രി​മി​ത​രു​ടെ  സം​സ്ഥാ​ന​തല സ​മ്മേ​ള​നം നാ​ളെ
Friday, September 20, 2024 1:06 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​ ല​​​​ത്തീ​​​​ൻ സ​​​​ഭ​​​​യി​​​​ലെ കേ​​​​ൾ​​​​വി-​​​​സം​​​​സാ​​​​ര പ​​​​രി​​​​മി​​​​ത​​​​രു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല സ​​​​മ്മേ​​​​ള​​​​നം നാ​​​​ളെ വെ​​​​ട്ടു​​​​കാ​​​​ട് ന​​​​ട​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നി​​​​ന് ബി​​​​ഷ​​​​പ് ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തെ​​​​ക്ക​​​​ത്തെച്ചേ​​​​രി​​​​ലിന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ഡോ. ​​​​ശ​​​​ശി ത​​​​രൂ​​​​ർ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​തി​​​​രൂ​​​​പ​​​​താ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. യൂ​​​​ജി​​​​ൻ എ​​​​ച്ച്. പെ​​​​രേ​​​​ര, കു​​​​ടും​​​​ബ ശു​​​​ശ്രൂ​​​​ഷ ഡ​​​​യ​​​​റ​​​​ക‌്ട​​​​ർ ഫാ. ​​​​റി​​​​ച്ചാ​​​​ർ​​​​ഡ് സ​​​​ക്ക​​​​റി​​​​യ, ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​​​ൻ കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​ബി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ. ഡോ. ​​​​എ. ആ​​​​ർ. ജോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​​​ൻ കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​ത്തി​​​​ൻ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യാ​​​​ണ്. സ​​​​മ്മേ​​​​ള​​​​ന​​​​ത്ത് കേ​​​​ൾ​​​​വി-സം​​​​സാ​​​​ര പ​​​​രി​​​​മി​​​​ത​​​​രു​​​​ടെ ആ​​​​ത്മീ​​​​യ അ​​​​ജ​​​​പാ​​​​ല​​​​ന​​​​വും ജീ​​​​വി​​​​താ​​​​ന്ത​​​​സും മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യം​​​​വ​​​​യ്ക്കു​​​​ന്ന ‘എ​​​​ഫ്ഫാ​​​​ത്ത’ ഫോ​​​​റ​​​​ത്തി​​​​നും തു​​​​ട​​​​ക്കം കു​​​​റി​​​​ക്കും. കേ​​​​ൾ​​​​വി - സം​​​​സാ​​​​ര വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ന്ന​​​​ ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​ഥ​​​​മ വൈ​​​​ദി​​​​ക​​​​ൻ ഫാ. ​​​​ജോ​​​​സ​​​​ഫ് തേ​​​​ർ​​​​മ​​​​റ​​​​ത്തെ ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​ദ​​​​രി​​​​ക്കും.


ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ 9.30ന് ​​​​വെ​​​​ട്ടു​​​​കാ​​​​ട് പാ​​​​രി​​​​ഷ് ഹാ​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഈ​​​​ഥ​​​​ർ ഇ​​​​ൻ​​​​ഡ്യ ഡ​​​​യ​​​​റ​​​​ക്‌ട​​​​ർ ബി​​​​ജു സൈ​​​​മ​​​​ണ്‍ ആ​​​​മു​​​​ഖ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. തു​​​​ട​​​​ർ​​​​ന്ന് 11.15ന് ​​​​മാ​​​​ദ്രെ ദേ ​​​​ദേ​​​​വൂ​​​​സ് ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ദി​​​​വ്യ​​​​ബ​​​​ലി​​​​ക്ക് ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നും വി​​​​ജ​​​​യ​​​​പു​​​​രം രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ ബി​​​​ഷ​​​​പ് ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തെ​​​​ക്ക​​​​ത്തെ​ച്ചേ​​​​രി​​​​ൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം​​​​വ​​​​ഹി​​​​ക്കും.

ഫാ. ​​​​ജ​​​​നി​​​​സ്റ്റ​​​​ൻ, ഫാ. ​​​​ജോ​​​​ളി എ​​​​ന്നി​​​​വ​​​​ർ ദി​​​​വ്യ​​​​ബ​​​​ലി ആം​​​​ഗ്യ​​​​ഭാ​​​​ഷ​​​​യി​​​​ൽ വി​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​യ്യും. തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ക്കു​​​​ന്ന ക്ലാ​​​​സി​​​​ന് കോ​​​​ട്ട​​​​യം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി കേ​​​​ൾ​​​​വി - സം​​​​സാ​​​​ര പ​​​​രി​​​​മി​​​​ത​​​​ർ​​​​ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ‘ന​​​​വ​​​​ധ്വ​​​​നി’ ഡ​​​​യ​​​​റ​​​​ക്‌ട​​​​ർ ഫാ. ​​​​ബി​​​​ജു ലോ​​​​റ​​​​ൻ​​​​സ് മൂ​​​​ല​​​​ക്ക​​​​ര നേ​​​​തൃ​​​​ത്വം ന​​​​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.