ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രാത്രിയോടെ ഇവര്‍ ഒളിവില്‍ താമസിച്ച ഉഡുപ്പിയിലേക്ക് അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പിന് പോകും.
കൊലപാതകത്തിന് ആയുധങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല എന്നാണ് പ്രതികളുടെ മൊഴി. സുഭദ്രയുടെ കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ച ഷാളും സുഭദ്രയുടെ വസ്ത്രങ്ങളും ഫോണും കണ്ടെത്തേണ്ടതുണ്ട്. മൂന്നാം പ്രതി റെയ്നോള്‍ഡിനെ പിന്നീട് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തും.