ലളിതകല അക്കാദമി കലാപരിശീലന ക്യാന്പ് നാളെ മുതൽ
Friday, September 20, 2024 2:37 AM IST
തൃശൂർ: മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിലെ കുട്ടികൾക്കും മഹിളാ സമഖ്യ സൊസൈറ്റിയുടെ നിർഭയ പദ്ധതിപ്രകാരം പ്രവർത്തിക്കുന്ന എൻട്രി ഹോമുകളിലെ കുട്ടികൾക്കുമായി കേരള ലളിതകല അക്കാദമി സംഘടിപ്പിക്കുന്ന ‘ദിശ’ കലാപരിശീലന ക്യാന്പ് നാളെ രാവിലെ 11ന് അക്കാദമിയുടെ തൃശൂർ ആസ്ഥാനമന്ദിരത്തിൽ ആരംഭിക്കും.
അക്കാദമി ചെയർപേഴ്സണ്‍ മുരളി ചീരോത്ത് ക്യാന്പ് ഉദ്ഘാടനം ചെയ്യും. 40 പെണ്‍കുട്ടികളാണ് ക്യാന്പിൽ പങ്കെടുക്കുന്നത്. ക്യാന്പ് 23 നു വൈകുന്നേരം സമാപിക്കും.