ജോസ് കെ. മാണി എംപി കേന്ദ്രം ലക്ഷ്യമിടുന്നത് അഞ്ചു വര്‍ഷത്തിനുശേഷം വനത്തിന്റെ പരിധി 33 ശതമാനം ആക്കണമെന്നാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ തന്നെ ഫോറസ്റ്റ് കവറേജ് 54 ശതമാനം ഉണ്ട്.
പലപ്പോഴും വനം വകുപ്പ് കര്‍ഷകര്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. വനവിസ്തൃതി വര്‍ധിപ്പിക്കുക എന്നതും അതിനുള്ള സാധ്യത എന്താണെന്നുമുള്ളതാണ് അവരെ സംബന്ധിച്ച പ്രശ്നം. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ എടുക്കേണ്ടത്.
ഫ്രാന്‍സിസ് ജോര്‍ജ് എംപി വന്യമൃഗങ്ങള്‍ പെരുകുമ്പോള്‍ അതിനെ വേട്ടയാടാന്‍ വിദേശരാജ്യങ്ങളില്‍ അനുമതി നല്‍കാറുണ്ട്. കണക്കില്‍ കവിഞ്ഞ് വന്യമൃഗങ്ങള്‍ പെരുകുമ്പോള്‍ അതിനെ നിര്‍മാര്‍ജനം ചെയ്യുക മാത്രമാണ് മാര്‍ഗം. ഈ രീതിയിലേക്ക് നമ്മുടെ നാടും മാറണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടില്‍ നിയമഭേഗതി വരുത്തണം.
ബഫര്‍ സോണ്‍ വനത്തിനു പുറത്തേക്ക് ഒരു കിലോമീറ്റര്‍ എന്നത് മാറ്റി വനത്തിനുള്ളിലേക്ക് ആക്കണം. ജണ്ടയിട്ട ഭൂമിയില്‍നിന്ന് പുറത്തേക്ക് ഒരു കിലോമീറ്റര്‍ ഇറക്കിയാല്‍ കാലക്രമേണ അത് വനഭൂമിയായി മാറും. വന്യമൃഗങ്ങള്‍ പുറത്തേക്കെത്തും.
വീണ്ടും ബഫര്‍സോണ്‍ വര്‍ധിപ്പിക്കേണ്ടി വരും. വനത്തിനുള്ളിലേക്കുള്ള ഒരു കിലോമീറ്റര്‍ ബഫര്‍സോണില്‍ ഏതുതരം സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഓരോ മേഖലയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തീരുമാനിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനെക്കൊണ്ട് ഒരു തീരുമാനമെടുപ്പിക്കുന്നതിന് ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എംപി ഇഎസ്എ പ്രശ്നവും ഏലമലക്കാടുകളുടെ പ്രശ്നവും വന്യജീവി വിഷയവും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇടുക്കി ജില്ലയെയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടണം.
ഫോറസ്റ്റ് ലാന്ഡിന്റെയും നോണ്‍ ഫോറസ്റ്റ് ലാന്ഡിന്റെയും ജിയോ കോര്‍ഡിനേറ്റ് എടുക്കണം. ഇതില്‍ ജനവാസ മേഖല ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വളരെയെളുപ്പം സഞ്ജയ് കുമാര്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ കഴിയും. എന്നാല്‍ 10 വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
വാഴൂര്‍ സോമന് എംഎൽഎ ഏലമലക്കാടുകള്‍ റവന്യു ഭൂമി തന്നെയാണെന്നും അക്കാര്യത്തില്‍ യാതൊരു ആശങ്കയ്ക്കും വകയില്ലെന്നും വാഴൂര്‍ സോമന് എഎല്‍എ പറഞ്ഞു. മരം സംരക്ഷിക്കാനാണ് വനം വകുപ്പിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
കാട്ടില്‍ നിന്നിറങ്ങി നാട്ടില്‍ വരുന്ന പന്നികളെ വെടിവച്ച് കൊല്ലാനും അതിന്റെ ഇറച്ചി നിശ്ചിത വില നല്കി വില്ലേജ് ഓഫീസോ, ഫോറസ്റ്റ് ഓഫീസോ പോലുള്ള സ്ഥലങ്ങളിലൂടെ ലഭ്യമാക്കാനും നടപടിയുണ്ടാകണം
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎ ജനവാസമേഖലകള്‍ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നുള്ളതാണ് എല്ലാവരുടെയും നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകും
. അതിനായി ചര്‍ച്ചകളും അഭിപ്രായ രൂപീകരണങ്ങളും നടന്നുവരികയാണ്. കര്‍ഷകരാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്. ഇവര്‍ ഒരുതരത്തിലും ഭൂമിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ നടത്തുന്നവരല്ല. ഇത് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സാധിക്കണം.