സമർപ്പണമാണ് സന്യാസ ജീവിതലക്ഷ്യം: കർദിനാൾ മാർ ക്ലിമീസ് ബാവ
സമർപ്പണമാണ് സന്യാസ ജീവിതലക്ഷ്യം: കർദിനാൾ മാർ ക്ലിമീസ് ബാവ
Thursday, September 19, 2024 1:28 AM IST
തി​രു​വ​ല്ല: സ​മ​ർ​പ്പ​ണ​മാ​ണ് സ​ന്യാ​സ ജീ​വി​ത​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ. മി​ശി​ഹാ​നു​ക​ര​ണ സ​ന്യാ​സി​നീസ​മൂ​ഹം ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൈ​വി​ക ചി​ന്ത​യി​ലൂ​ടെ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ൽ സ​മ​ർ​പ്പ​ണ മ​നോ​ഭാ​വം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സ് പി​താ​വ് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ചി​ന്ത​ന​ങ്ങ​ൾ തൊ​ട്ടു​ണ​ർ​ത്തു​ന്ന ഒ​രു കേ​ന്ദ്ര​മാ​യി സ​ന്യാ​സ സ​മൂ​ഹം രൂ​പ​പ്പെ​ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

സ​ഭ​യു​ടെ ശ​ക്തി സ​ന്യാ​സ​പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ്. സ​ഭ​യോ​ടു​ള്ള ബ​ന്ധ​ത്തി​ൽ അ​ണു​വി​ട വ്യ​തി​ച​ലി​ക്കാ​തെ ന​ട​ത്തു​ന്ന ശു​ശ്രൂ​ഷ​യാ​ണ് സ​ന്യാ​സ​മെ​ന്നും ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും സ​ന്യാ​സ​ത്തി​ന്‍റെ പ്ര​സ​ക്തി ഏ​റി​വ​രി​ക​യാ​ണെ​ന്നും കാ​തോ​ലി​ക്കാ ബാ​വ പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ൽ ബ​ഥ​നി സ​ന്യാ​സി​നിസ​മൂ​ഹം സു​പ്പീ​രി​യ​ർ ജ​ന​റാ​ൾ കെ​സി​എം​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​മ​ദ​ർ ആ​ർ​ദ്ര എ​സ്ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​തി​രു​വ​ല്ല ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ആ​ർ​ച്ച് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ വ​ച​ന​സ​ന്ദേ​ശ​വും ന​ട​ത്തി.


മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പു​ന​ലൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ ശ​താ​ബ്ദി ക​ർ​മ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ് ഡോ.​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് പു​സ്ത​ക പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, ബ​ഥ​നി സ​ന്യാ​സി സ​മൂ​ഹം സു​പ്പീ​രി​യ​ർ ജ​ന​റാ​ൾ റ​വ.​ഡോ.​ഗീ​വ​ർ​ഗീ​സ് കു​റ്റി​യി​ൽ ഒ​ഐ​സി, മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്, ഡി.​എം കോ​ൺ​ഗ്രി​ഗേ​ഷ​ൻ പ്ര​തി​നി​ധി സി​സ്റ്റ​ർ എ​ലൈ​സ്, തി​രു​വ​ല്ല മ​ദ​ർ പ്രൊ​വി​ൻ​ഷ​ൽ മ​ദ​ർ ജോ​ബ്സി എ​സ്ഐ​സി, മു​വാ​റ്റു​പു​ഴ മ​ദ​ർ പ്രൊ​വി​ൻ​ഷൽ മ​ദ​ർ ജോ​സ്ന എ​സ്ഐ​സി, എം​സി​എം സ​ഭ​ാത​ല പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം എം. ​പ​റ്റ്യാ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.