ഗ്ലോബൽ ആയുര്‍വേദ ഉച്ചകോടിയിൽ കെഎസ്യുഎം സ്റ്റാർട്ടപ്പുകളും
Thursday, September 19, 2024 1:28 AM IST
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം) കീഴിലുള്ള മൂന്നു ഹെൽത്ത്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഗ്ലോബൽ ആയുര്‍വേദ ഉച്ചകോടിയിൽ പങ്കെടുത്തു. മൈ കെയര്‍, മില എഐ, റാഷ്-എയ്ഡ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് അങ്കമാലിയിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തത്.
ആയുര്‍വേദ മേഖലയെ ആധുനിക കാഴ്ചപ്പാടോടെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിനുള്ള പ്രധാന ഉച്ചകോടിയാണ് ഗ്ലോബൽ ആയുര്‍വേദ സമ്മിറ്റ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്.