ഈ ഉത്തരവാദിത്വങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍വഹിക്കാത്തതിനാൽ സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്. ജനനന്മയെ കരുതി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ.ജോസ്കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ.കെ.എം. ഫ്രാന്‍സിസ്, തോമസ് ആന്റണി,പീയുസ് പറേടം, ജോര്‍ജുകുട്ടി പുന്നക്കുഴി, അഡ്വ. ബിനോയ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.