ആറ് മൊബൈൽ കോടതികളെ റെഗുലർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും
Thursday, September 19, 2024 1:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് മൊബൈൽ കോടതികളെ റെഗുലർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാൻ മന്ത്രിസഭാ തീരുമാനം.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മൊബൈൽ കോടതികളെയാണ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കി മാറ്റുക. ഇതിനായി 21 പുതിയ തസ്തികകൾ സൃഷ്ടിക്കും.
ക്രിമിനൽ കോടതികളിൽ അനുവദിച്ചിട്ടുള്ള 16 തസ്തികകൾ പരിവർത്തനം ചെയ്യാനും തീരുമാനിച്ചു.