കൊ​​​ച്ചി: ആ​​​ഗോ​​​ള സ​​​ഹ​​​ക​​​ര​​​ണ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ന​​​വം​​​ബ​​​ര്‍ 25 മു​​​ത​​​ല്‍ 30 വ​​​രെ ഡ​​​ല്‍​ഹി ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ല്‍ ന​​​ട​​​ക്കും. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ച​​​ട​​​ങ്ങി​​​ല്‍ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

ഈ ​​​വ​​​ര്‍​ഷം ന​​​ട​​​ക്കു​​​ന്ന കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ന്‍റെ പ്ര​​​മേ​​​യം ‘സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ എ​​​ല്ലാ​​​വ​​​ര്‍​ക്കും സ​​​മൃ​​​ദ്ധി സൃ​​​ഷ്ടി​​​ക്കു​​​ന്നു’ എ​​​ന്ന​​​താ​​​ണെ​​​ന്ന് ഐ​​​സി​​​എ ഡി​​​ജി ജെ​​​റോ​​​ണ്‍ ഡ​​​ഗ്ല​​​സ് പ​​​റ​​​ഞ്ഞു.


ന​​​യ​​​വും സം​​​രം​​​ഭ​​​ക​​​ത്വ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും പ്രാ​​​പ്ത​​​മാ​​​ക്കു​​​ക, എ​​​ല്ലാ​​​വ​​​ര്‍​ക്കും സ​​​മൃ​​​ദ്ധി സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ന് മി​​​ക​​​വു​​​റ്റ നേ​​​തൃ​​​ത്വ​​​ത്തെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ന്‍റെ ല​​​ക്ഷ്യ​​​ങ്ങ​​​ളെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​റി​​യി​​ച്ചു.