അനുശോചിച്ചു
Friday, September 20, 2024 1:06 AM IST
കൊച്ചി: കെസിബിസി പ്രോ- ലൈഫ് മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യറിന്റെ നിര്യാണത്തില്‍ സംസ്ഥാന സമിതി അനുശോചിച്ചു.
സഭയിലും സമൂഹത്തിലും മനുഷ്യജീവന്റെ സംസ്കാരം സജീവമാക്കുന്നതില്‍ ജോസി സേവ്യറിന്റെ സേവനം മാതൃകാപരമായിരുന്നെന്ന് സമ്മേളനം അനുസ്മരിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്സൺ സി. ഏബ്രഹാം, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍, അനിമേറ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.