ഒക്ടോബര്‍ മുതല്‍ കരാര്‍ നിര്‍ബന്ധമാക്കണം: നിര്‍മാതാക്കൾ
Friday, September 20, 2024 2:37 AM IST
കൊച്ചി: ഒക്ടോബര്‍ ഒന്നുമുതല്‍ മലയാള സിനിമാ മേഖലയില്‍ സേവന- വേതന കരാര്‍ നിര്‍ബന്ധമാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇതുസംബന്ധിച്ച് താരസംഘടനയായ ‘അമ്മ’യ്ക്കും ഫെഫ്കയ്ക്കും നിര്‍മാതാക്കള്‍ കത്തയച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയാണ് തിരുത്തല്‍ നടപടി.
ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ പ്രതിഫലം പറ്റുന്നവര്‍ മുദ്രപ്പത്രത്തില്‍ കരാര്‍ നല്‍കണം. കരാറിനുപുറത്ത് പ്രതിഫലം നല്‍കില്ലെന്നും കത്തില്‍ കര്‍ശനമായി പറയുന്നുണ്ട്. ഒരു ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്നവര്‍ നിര്‍മാണ കമ്പനികളുടെ ലെറ്റര്‍ ഹെഡില്‍ കരാര്‍ ചെയ്യണം.
സിനിമാമേഖലയിലെ ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. സേവന- വേതന കരാറില്ലാത്ത തൊഴില്‍ തര്‍ക്കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇടപെടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.