നിയമപോരാട്ടം തുടരുമെന്ന് പി. ജയരാജൻ
Friday, September 20, 2024 1:07 AM IST
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിയമപോരാട്ടം തുടരുമെന്ന് സിപിഎം നേതാവ് പി. ജയരാജന്. കേസില്‍ നല്കിയ വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളിയ സാഹചര്യത്തിലാണ് പി. ജയരാജന്റെ പ്രതികരണം.
നിയമവിദഗ്ധരുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.