പി. ജയരാജന്റെ വാക്കുകള്‍ സര്‍ക്കാര്‍ ഗൗരവമായെടുക്കണമെന്ന് ഗവര്‍ണര്‍
Thursday, September 19, 2024 2:19 AM IST
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്ന പി. ജയരാജന്റെ ആരോപണത്തെ സര്‍ക്കാര്‍ ഗൗരവമായെടുക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
കേരളത്തില്‍ അത്തരത്തില്‍ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല. പക്ഷേ പി. ജയരാജന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഭരണകക്ഷിയുടെ ഭാഗവുമാണ്. അതിനാല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഗൗരവമായെടുക്കണം.
ആരോപണത്തെ കുറിച്ച് വിശദമായി പരിശോധന നടത്തി അത്തരത്തില്‍ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് വെളിച്ചത്തു കൊണ്ടുവരണമെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അറിയിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ആര്‍എസ്എസിന്റെ അജണ്ടയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം അദ്ദേഹത്തിന് ആര്‍എസ്എസിന്റെ രഹസ്യങ്ങള്‍ അറിയുന്നതു കൊണ്ടാകാം.
ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളവര്ക്കല്ലേ അവരുടെ രഹസ്യങ്ങള്‍ അറിയാന്‍ കഴിയൂ. അതാകാം മുഖ്യമന്ത്രി അങ്ങനെ പ്രതികരിച്ചത്. വിഷയത്തില്‍ രാഷ്ട്രീയമായി തനിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.