കേസിൽ എന്തെങ്കിലും നീക്കുപോക്കുണ്ടാകുമോയെന്ന് നോക്കാനാണ് കഴിഞ്ഞ ദിവസം പി. ജയരാജൻ ഐഎസുമായി ബന്ധപ്പെട്ട പരാമർശം നടത്തിയതെന്നും ഷാജി പറഞ്ഞു. കൊന്നവരെയല്ല, കൊല്ലിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് ഷുക്കൂർ വധക്കേസിന്റെ തുടക്കം മുതൽ മുസ്ലിം ലീഗ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലും ഇതേ പാറ്റേൺ തന്നെയാണ് മുസ്ലിം ലീഗ് പിന്തുടർന്നത്. കൊന്നവർക്കൊപ്പം കൊല്ലിച്ചവർകൂടി പ്രതികളായതോടെയാണ് കണ്ണൂരിലെ രാഷ്ട്രീയം കുറേക്കൂടി ശാന്തമായതെന്നും ഷാജി പറഞ്ഞു.