എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണം: സതീശൻ
Friday, September 20, 2024 1:15 AM IST
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും സമർപ്പിച്ച വിടുതൽ ഹർജി തള്ളിയ സിബിഐ കോടതി വിധി സ്വാഗതം ചെയ്ത് കോണ്ഗ്രസ്.കൊലയാളികളും കൊലപാതകത്തിനു ഗൂഢാലോചന നടത്തിയവരും ഉൾപ്പെടെയുള്ള എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കോടതി വിധിയോടെ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ സിപിഎം ഉന്നതനേതൃത്വത്തിനുള്ള പങ്ക് ഒരിക്കൽ കൂടി പുറത്തു വന്നിരിക്കുകയാണെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.