ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
Friday, September 20, 2024 1:07 AM IST
കൊട്ടാരക്കര: പള്ളിക്കൽ ആലഞ്ചേരി മുകളിൽ ഭാഗത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
കൊട്ടാരക്കര പള്ളിക്കൽ സനൽ ഭവനിൽ സരസ്വതിയമ്മ (63) യെയാണ് ഭർത്താവ് സുരേന്ദ്രൻ പിള്ള (63) വെട്ടിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെ വീട്ടിൽ സുരേന്ദ്രൻ പിള്ള ഭാര്യ സരസ്വതിയമ്മയുടെ പിറകിലൂടെ വന്ന് ചെറിയ കയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി. തുടർന്ന് വെട്ടുകത്തി കൊണ്ട് ഭാര്യയുടെ കഴുത്തിൽ വെട്ടി മരണം ഉറപ്പിച്ചു.