ഫാ. മോർളി കൈതപ്പറന്പിൽ സീറോമലബാർ സഭ ലെയ്സണ്‍ ഓഫീസർ
Thursday, September 19, 2024 1:28 AM IST
തിരുവനന്തപുരം: കേരള സർക്കാരുമായി ബന്ധപ്പെട്ട് സീറോമലബാർ സഭയുടെ ഭരണപരമായ ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരിയുമായ ഫാ. മോർളി കൈതപ്പറന്പിലിനെ സഭയുടെ ലെയ്സണ്‍ ഓഫീസറായി മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിയമിച്ചു.
സീറോമലബാർ സഭയുടെ 32-ാമതു സിനഡിന്റെ മൂന്നാം സമ്മേളനത്തിൽ ഭരണസിരാകേന്ദ്രത്തിൽ സഭയ്ക്കായി ലെയ്സണ്‍ ഓഫീസർ വേണമെന്ന ആവശ്യം ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
2020 ഫെബ്രുവരി മുതൽ ലൂർദ് ഫൊറോന വികാരിയായി പ്രവർത്തിച്ചുവരുന്ന ഫാ. മോർളി ലൂർദ് മാതാ കാൻസർ കെയർ സെന്റർ, നെടുമങ്ങാട് മദർ തെരേസ ഓൾഡ് ഏജ് ഹോം ചെയർമാനായും ലൂർദ് മാതാ കാത്തലിക് എഡ്യുക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചുവരികയാണ്.