ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
Friday, September 20, 2024 1:06 AM IST
തൃപ്രയാർ: കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. തൃപ്രയാർ തെക്കേ ആൽമാവിൽ ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് അപകടം.
വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിന്റെ മകൻ ആശീർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിന്റെ മകൻ മുഹമ്മദ് ഹാഷിം (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന വലപ്പാട് കോതകുളം വലിയകത്ത് സലീമിന്റെ മകൻ നിഹാലി(19)നെ പരിക്കുകളോടെ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശീർവാദും മുഹമ്മദ് ഹാഷിമും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേരും തൃപ്രയാർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിലുള്ള ചായക്കടയിൽനിന്ന് ചായകുടിച്ച് പോകുംവഴിയാണ് അപകടത്തിൽപെട്ടത്. വലപ്പാട് പോലീസ് നടപടികൾ സ്വീകരിച്ചു.