എൻസിപിയിൽ നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ട്: പി.സി. ചാക്കോ
Friday, September 20, 2024 2:37 AM IST
കൊച്ചി: എന്‍സിപി-എസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ സമ്മേളനം എറണാകുളം റിന്യൂവല്‍ സെന്ററില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഒറ്റക്കെട്ടായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാമെന്നാണു യോഗം ചര്‍ച്ച ചെയ്തതെന്നും ചാക്കോ പറഞ്ഞു.
140 ബ്ലോക്ക് പ്രസിഡന്റുമാരില്‍ 124 പേരും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി.പി. പീതാംബരന് മാസ്റ്റര്‍, മന്ത്രി എ.കെ. ശശീന്ദ്രന്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് കെ. തോമസ് എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.