പുരസ്കാര സമര്‍പ്പണം നാളെ
Friday, September 20, 2024 1:07 AM IST
കൊച്ചി: ചിത്രകാരനും ശില്പിയുമായിരുന്ന അശാന്തന്റെ (വി.കെ. മഹേഷ് കുമാര്‍) സ്മരണയ്ക്കായി ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ നാലാമത് അശാന്തം പുരസ്കാരങ്ങള്‍ നാളെ വൈകുന്നേരം നാലിന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ സമര്‍പ്പിക്കും. പ്രഫ. എം.കെ. സാനു സമ്മേളനം ഉദ്ഘാടനം ചെയ്യും.