തെരേസ് സജീവ് വട്ടോലിക്ക് ജോൺ എഫ്. കെന്നഡി ഫെലോഷിപ്
Friday, September 20, 2024 2:37 AM IST
തൃശൂർ: ചാലക്കുടി സ്വദേശിനി തെരേസ് സജീവ് വട്ടോലിക്കു രണ്ടുകോടി രൂപയുടെ ജോൺ എഫ്. കെന്നഡി ഫെലോഷിപ്.
അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിന് വിദ്യാർഥികൾക്കു വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്നതാണ് ഫെലോഷിപ്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിനാണ് തെരേസിനു ഫെലോഷിപ് ലഭിച്ചിരിക്കുന്നത്.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ഡിഗ്രി പഠനത്തിനുശേഷം കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്ററായി ജോലിചെയ്യുകയാണ് തെരേസ്.
മുന്പ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പുരിലും ഇതേ കോഴ്സിനായി ഫുൾ സ്കോളർഷിപ്പോടെ തെരേസിനെ തെരഞ്ഞെടുത്തിരുന്നു. ചാലക്കുടി നിർമല ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സജീവ് വട്ടോലിയുടെയും ഡാലി സജീവിന്റെയും മകളാണ് തെരേസ്.