സാധാരണക്കാരന്റെ യുക്തിക്കുപോലും നിരക്കാത്ത കണക്ക് എഴുതിവച്ചാല്‍ മെമ്മോറാണ്ടം പരിശോധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കുമോയെന്നും സതീശന് ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിനു തയാറാകണം.
2000 കോടിയുടെയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനം വയനാട്ടില്‍ നടത്തേണ്ടി വരും. ഇത് ചൂണ്ടിക്കാട്ടി എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മെമ്മോറാണ്ടമാണു സംസ്ഥാനം തയാറാക്കേണ്ടത്. മെമ്മോറാണ്ടം തയാറാക്കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.