മൈനാഗപ്പള്ളിയിലെ കൊലപാതകം; ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
Thursday, September 19, 2024 1:28 AM IST
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസിലെ രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ജുഡീഷല്‍ ഒന്നാംക്ലാസ് കോടതി രണ്ട് മജിസ്ട്രേറ്റ് നവീന്‍ ആണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രോസിക്യൂഷനുവേണ്ടി അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ ശിഖ ജാമ്യാപേക്ഷയെ എതിര്‍ത്തു. ഗുരുതരമായ കുറ്റകൃത്യമെന്നനിലയില്‍ തങ്ങളുടെ ഭാഗം കൂടി വിശദമായ വാദം കേട്ടുമാത്രമേ ജാമ്യം അനുവദിക്കാവൂ എന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ ബന്ധുവിനു വേണ്ടി ഹാജരായ അഡ്വ. കണിച്ചേരി സുരേഷും വാദിച്ചു.