ക​ല്പാ​ത്തി ര​ഥോ​ത്സ​വം നവംബർ ആറുതൽ 16 വരെ
Tuesday, September 24, 2024 1:35 AM IST
പാ​ല​ക്കാ​ട്: ന​വം​ബ​ർ ആ​റു​മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ക​ല്പാ​ത്തി ര​ഥോ​ത്സ​വം ചി​ട്ട​യോ​ടെ​യും ഏ​കോ​പ​ന​ത്തോ​ടെ​യും ന​ട​ത്തു​ന്ന​തി​ന്നാ​യി നാ​ലു ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഥ​മ​യോ​ഗം ചേ​ർ​ന്നു.

പ​ഴ​യ ക​ല്പാ​ത്തി ഭ​ജ​ന​മ​ഠ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും ട്ര​സ്റ്റി​മാ​രും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. വേ​ദ- ആ​ഗ​മ- ആ​ചാ​ര​വി​ധി പ്ര​കാ​ര​മു​ള്ള ര​ഥോ​ത്സ​വ ച​ട​ങ്ങു​ക​ളും അ​നു​ബ​ന്ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ക്ത​ബ​ഹു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

കൊ​ടി​യേ​റ്റം ഏ​ഴി​ന്

ന​വം​ബ​ർ ആ​റി​നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന വാ​സ്തു​ബ​ലി ച​ട​ങ്ങു​ക​ളെ തു​ട​ർ​ന്ന് ഏ​ഴി​നു രാ​വി​ലെ പ​ത്തി​നു നാ​ലു ക്ഷേ​ത്ര​ങ്ങ​ളി​ലും ര​ഥോ​ത്സ​വ​ത്തി​ന്‍റെ കൊ​ടി​യേ​റ്റം ന​ട​ക്കും. 11ന് ​അ​ർ​ധ​രാ​ത്രി ന​ട​ക്കു​ന്ന അ​ഞ്ചാം തി​രു​നാ​ൾ പ​ല്ലാ​ക്ക് - ര​ഥ​സം​ഗ​മ ച​ട​ങ്ങു​ക​ളും നാ​ദ​സ്വ​ര- ചെ​ണ്ട​വാ​ദ്യ​മേ​ള​യും ജ​ന​ങ്ങ​ൾ​ക്ക് ദ​ർ​ശി​ക്കു​വാ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കും. 13,14, 15 തീ​യ​തി​ക​ളി​ലാ​ണ് ആ​റു ര​ഥ​ങ്ങ​ളു​ടെ ഗ്രാ​മ​പ്ര​യാ​ണം. 15ന് ​വൈ​കു​ന്നേ​ര​മാ​ണ് ര​ഥ സം​ഗ​മം. 16ന് ​ആ​റാ​ട്ടും കൊ​ടി​യി​റ​ക്ക​വും ന​ട​ക്കും.


ര​ഥോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​കോ​പ​ന​ങ്ങ​ളും അ​ഭ്യ​ർ​ഥി​ച്ചു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും മു​നി​സി​പ്പാ​ലി​റ്റി​യ്ക്കും ആ​വ​ശ്യ​ങ്ങ​ട​ങ്ങി​യ സം​യു​ക്ത നി​വേ​ദ​നം ന​ൽ​കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ക​ല്പാ​ത്തി ര​ഥോ​ത്സ​വ വേ​ള​യി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്കും ജി​ല്ല​യ്ക്ക​ക​ത്തും അ​ന്യ​ജി​ല്ല​ക​ളി​ൽ നി​ന്നും പ്ര​ത്യേ​ക ബ​സു​ക​ൾ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ൽ​കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ക​ല്പാ​ത്തി ര​ഥോ​ത്സ​വം, ക്ഷേ​ത്ര​ങ്ങ​ൾ, അ​ഗ്ര​ഹാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ണ​ങ്ങ​ള​ട​ങ്ങി​യ സം​യു​ക്ത ര​ഥോ​ത്സ​വ വി​ളം​ബ​ര പ​ത്രി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

ഈ​മാ​സം 30ന് ​വൈ​കു​ന്നേ​രം 6.30 ന് ​ശ്രീ വി​ശ്വ​നാ​ഥ​സ്വാ​മി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ സം​യു​ക്ത ര​ഥോ​ത്സ​വ പ​ത്രി​ക​യു​ടെ പ്ര​കാ​ശ​നം ന​ട​ക്കും.