കല്ലടിക്കോട്: വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതിലൂടെ ജനങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനാകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ കർഷകർക്ക് അവരുടെ ഭൂമിയുടെ അതിരുകൾ ഡിജിറ്റലായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരിമ്പ-2 സ്മാർട്ട് വില്ലേജ് ഓഫീസിനായി 2023-24 പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലടിക്കോട് ടിബി യിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കെ. ശാന്തകുമാരി എംഎൽഎ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനവും ചെയ്തു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, അംഗം ഓമന രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, കെ .സി. ഗിരീഷ്, എച്ച്. ജാഫർ, ബീന ചന്ദ്രകുമാർ, റെമീജ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.കെ. നാരായണൻകുട്ടി, കെ. രാധാകൃഷ്ണൻ, ചന്ദ്രകുമാർ, രമേശ്, ഗോപിനാഥ്, ഉണ്ണിക്കുട്ടൻ പ്രസംഗിച്ചു.