മേ​ഴ്സി കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ം: ന​വ​രം​ഗ് എ​ക്സ്പോ 23 മു​ത​ൽ
Sunday, September 22, 2024 6:43 AM IST
പാ​ല​ക്കാ​ട്: മേ​ഴ്സി കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 23 മു​ത​ൽ 28 വ​രെ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ന​വ​രം​ഗ് എ​ക്സ്പോ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ടി.​എ​ഫ.് ജോ​റി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 23ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് കോ​ള​ജി​ൽ നി​ന്നും ന​ട​ത്തു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

അ​ന്നേദി​വ​സം കോ​ള​ജി​ൽ ഐ​എ​സ്ആ​ർ​ഒ എ​ക്സി​ബി​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും. 26ന് ​സാ​ന്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം കൊ​ലോ​ഖി ഡി​ബേ​റ്റും ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ഇം​പ്ര​ഷ​ൻ​സ് ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തും. 27നും 28​നും കോ​ള​ജി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ എ​ക്സ്പോ സം​ഘ​ടി​പ്പി​ക്കും. 27ന് ​സ​സ്യ​ശാ​സ്ത്ര വ​കു​പ്പ് ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ച് മെ​ഡി​ക്ക പ്ര​ഭാ​ഷ​ണം ന​ട​ത്തും.

28ന് ​ച​രി​ത്ര വ​കു​പ്പ് എ​പോ​ക്സ്്, ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗം വെ​ൻ​ചേ​ഴ്സ്, സോ​ഷ്യ​ൽ​വ​ർ​ക്ക് വി​ഭാ​ഗം ആ​ർ​ട്ടി​സ്റ്റ​റി, സ​സ്യ​ശാ​സ്ത്ര​വി​ഭാ​ഗം ഗ്രാ​ൻ​ഡ് ഫ്ളോ​റ, കോ​മേ​ഴ്സ് വി​ഭാ​ഗം കോം​ഫി​യ​സ്റ്റ്, ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മാ​ത്ത് മാ​ജി​ക്, സാ​ന്പ​ത്തി​ക ശാ​സ്ത്ര വ​കു​പ്പ് ലീ​ഗ​സി, ഭാ​ഷ​വി​ഭാ​ഗ​വും ലൈ​ബ്ര​റി വ​കു​പ്പും സം​യു​ക്ത​മാ​യി സ്ക്രി​പ്റ്റ്സ് എ​ന്ന പേ​രു​ക​ളി​ൽ എ​ക്സ്പോ സം​ഘ​ടി​പ്പി​ക്കും. അ​ന്നേ​ദി​വ​സം കാ​യി​ക​വ​കു​പ്പ് ഹാ​ർ​ഡി എ​ന്ന പേ​രി​ൽ വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ത്തും. 28ന് ​രാ​വി​ലെ 9.30ന് ​എ​ക്സ്പോ ഉ​ദ്ഘാ​ട​നം ഷാ​ഫി പ​റ​ന്പി​ൽ എം​പി നി​ർ​വ​ഹി​ക്കും. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​നം കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


വ​ജ്ര​ജൂ​ബി​ലി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം കോ​ള​ജി​ലെ സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ച് കൊ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ഡോ. ​രേ​ഖാ വാ​സു​ദേ​വ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​അ​വാ​ജ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.