അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്
Sunday, September 22, 2024 6:43 AM IST
ഷൊ​ർ​ണൂ​ർ: സ​തേ​ൺ റെ​യി​ൽ​വേ പാ​ർ​സ​ൽ മ​സ്ദൂ​ർ​ സ​ഭ (എ​ച്ച്എംഎ​സ്) ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. അ​കാ​ര​ണ​മാ​യി പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ടും​പി​ടി​ത്തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക്.

എ​ച്ച്എംഎ​സ് സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം രാ​ഹു​ൽ വി.​ നാ​യ​ർ പ​ണി​മു​ട​ക്കു​സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്കു​ന്ന​തു​വ​രെ അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും രാ​ഹു​ൽ വി.​ നാ​യ​ർ പ​റ​ഞ്ഞു.


സ​തേ​ൺ റെ​യി​ൽ​വേ പാ​ർ​സ​ൽ മ​സ്ദൂ​ർ​സ​ഭ അ​സിസ്റ്റന്‍റ് ജ​നറൽ സെ​ക്ര​ട്ട​റി പി. ​ശ്രീ​ജി​ത്ത് രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. പി.​എ. ബാ​ബു, പി.​പി. രാ​ജേ​ഷ്, വി.​എ​ൻ. രാ​ജേ​ഷ്, കെ. ​ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.