കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽ സൺഷെയ്ഡ് വേണമെന്ന് ആവശ്യം
1454789
Saturday, September 21, 2024 2:03 AM IST
കൊഴിഞ്ഞാമ്പാറ: സ്റ്റാൻഡിനകത്ത് പാർക്ക് ചെയ്യുന്ന ബസുകൾക്ക് കൊടുംചൂട് കണക്കിലെടുത്ത് സൺഷെയ്ഡ് നിർമിക്കണമെന്ന് ആവശ്യം. ബസുകൾ പത്തുമിനിറ്റ് മുതൽ അരമണിക്കൂർ വരെ സ്റ്റാൻഡിൽ പാർക്ക് ചെയ്യാറുണ്ട്. ഈ ബസുകളിൽ കയറിയിരിക്കുന്ന യാത്രക്കാർക്ക് കൊടുംചൂട് അസഹനീയമാണ്. കുട്ടികളും പ്രായാധിക്യമുള്ളവരും കൊടുംചൂടിൽ വലയുന്നു. ബസ് പാർക്കിംഗ് സ്ഥലത്ത് സൺഷെയ്ഡ് സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യങ്ങൾ അധികൃതർ അവഗണിക്കുകയാണ്. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനോട് ചേർന്നാണ് ബസ് സ്റ്റാൻഡ് ഉള്ളത്.
അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ അമ്പതിലധികം ബസുകൾ ദിവസവും കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. ബസിനകത്ത് അമിതചൂട് കാരണം പലപ്പോഴും യാത്രക്കാർ ബസ് പുറപ്പെടുന്നത് വരെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലാണ് നിൽക്കാറുള്ളത്. സ്റ്റാൻഡ് നിർമിക്കുമ്പോൾസൺഷെയ്ഡ് സ്ഥാപിക്കണമെന്ന നിബന്ധന പാലിക്കാത്തതാണ് പ്രശ്നത്തിനുകാരണം. ബസ്പുറപ്പെടുമ്പോൾ യാത്രക്കാർ ഓടിക്കയറുന്നത് അപകടമുണ്ടാക്കുന്നുമുണ്ട്.