‌സ്വ​കാ​ര്യബ​സ് ഓ​ട്ടോ​യി​ലി​ടി​ച്ചു പരിക്കേറ്റ യാ​ത്ര​ക്കാ​രി മ​രി​ച്ചു
Saturday, September 21, 2024 10:36 PM IST
ചി​റ്റൂ​ർ: അ​മ്പാ​ട്ടു​പാ​ള​യ​ത്ത് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട ഓ​ട്ടോ​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ത്ര​ക്കാ​രി മ​രി​ച്ചു. പെ​രു​വെ​മ്പ് വാ​ണി​യ​ത്ത​റ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ശെ​ൽ​വി (68) ആ​ണ് മ​രിച്ച​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന മ​ക​ൻ മ​നോ​ജിനും ര​ക്ഷാ​പ്ര​വ​ർ​ത്ത​നെ​ത്തി​യ സ​മീ​പ​വാ​സി​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​തി​രെ വ​ന്ന ഇ​രു​ച​ക്രവാ​ഹ​നത്തി​നു വ​ഴി​മാ​റി കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഓ​ട്ടോ റോ​ഡു​വ​ക്ക​ത്ത് അ​ഴു​ക്ക് ചാ​ലി​ൽ മ​റി​ഞ്ഞ​ത്. ചി​റ്റൂ​ർ​പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ന്നു.


ഓ​ട്ടോ​യി​ലി​ടി​ച്ച കോ​യ​മ്പ​ത്തൂ​ർ - കൊ​ല്ല​ങ്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​ക്ക​ൾ: ല​ത ശെ​ങ്കി​ൽ കു​മാ​ർ, മ​നോ​ജ്. മ​രു​മ​ക്ക​ൾ: മു​രു​ക​ൻ, ര​മ്യ.