ആ​ദി​വാ​സിസ​മി​തി​ക്ക് പോ​പ്കോ​ൺ യ​ന്ത്രം കൈ​മാ​റി
Sunday, September 22, 2024 6:42 AM IST
അ​ഗ​ളി: പാ​ല​ക്കാ​ട് കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം ന​ട​പ്പാ​ക്കു​ന്ന ഗോ​ത്ര​വ​ർ​ഗ ഉ​പപ​ദ്ധ​തി​യി​ലൂ​ടെ വെ​ള്ളകു​ളം ആ​ദി​വാ​സി സം​ര​ക്ഷ​ണ സ​മി​തി​ക്ക് പോ​പ്കോ​ൺ യന്ത്രം കൈ​മാ​റി.

ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ കേ​ര​ള വ​നംവ​കു​പ്പ് ഷോ​ള​യൂ​ർ ഡി​വി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് യ​ന്ത്രം കൈ​മാ​റി​യ​ത്. ആ​ന​ക്ക​ട്ടി​യി​ലു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ഇ​ക്കോഷോ​പ്പി​ൽ ആ​യി​രു​ന്നു​ യ​ന്ത്ര കൈ​മാ​റ്റച​ട​ങ്ങ്. ബാം​ഗ്ലൂ​ർ ആ​സ്ഥാ​ന​മാ​യ എ​സി എ​ച്ച്ആ​ർ അ​ടാ​രി ഡ​യ​റ​ക്ട​ർ ഡോ. ​വെ​ങ്കി​ട്ട സു​ബ്ര​ഹ്മ​ണ്യ​നി​ൽ നി​ന്നും ആ​ദി​വാ​സി സ​മി​തി പ്ര​സി​ഡ​ന്‍റ് വി​ജ​യ യ​ന്ത്രം ഏ​റ്റു​വാ​ങ്ങി.


ആ​ദി​വാ​സി സ​മി​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ചെ​റുധാ​ന്യ​ങ്ങ​ളും ചോ​ള​വും പോ​പ്പ് ചെ​യ്തു മൂ​ല്യ​വ​ർ​ധ​നം ന​ട​ത്തു​ന്ന​തി​നു​ള്ള യ​ന്ത്രം ആ​ണ് ഇ​ത്.​ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം മേ​ധാ​വി ഡോ. ​സു​മി​യ, പ്ര​ഫ​. ഇ​സ്ര​യേ​ൽ തോ​മ​സ്, അ​രു​ൺ താ​ഴ​ത്ത്, പ്രൊ​ബേ​ഷ​ന​റി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മു​ര​ളിദാ​സ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ര​തീ​ഷ്, ബി​എ​ഫ്ഒ മാ​രാ​യ വി​നോ​ദ്, പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.