പൊ​റ്റ​ശേ​രി സ്കൂ​ളി​നും സ​ന​ൽ​കു​മാ​ർ മാ​സ്റ്റ​ർ​ക്കും എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡ്
Tuesday, September 24, 2024 1:35 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡ്. അ​ഞ്ച് ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ട്ട മ​ധ്യ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റാ​യി പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് എ​ൻ​എ​സ്എ​സ് വി​ഭാ​ഗ​മാ​ണ് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച യൂ​ണി​റ്റു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സ്കൂ​ളി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. സ​ന​ൽ​കു​മാ​ർ മാ​സ്റ്റ​റാ​ണ് മ​ധ്യ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ.

കൂ​ടൊ​രു​ക്ക​ൽ പ​ദ്ധ​തി, ഉ​പ​ജീ​വ​നം പ​രി​പാ​ടി, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ​മൂ​ഹ​ത്തി​ൽ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ തു​ട​ങ്ങി സം​സ്ഥാ​ന ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പൊ​റ്റ​ശ്ശേ​രി സ്കൂ​ളി​നേ​യും പ്രോ​ഗ്രാം ഓ​ഫീ​സ​റെ​യും അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.


ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യ സ​ന​ൽ മാ​സ്റ്റ​ർ തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​ണ്. 2022 ൽ ​സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡി​നും അ​ർ​ഹ​നാ​യി​രു​ന്നു.