ജില്ലാ സീനിയർ പുരുഷ- വനിതാ കബഡി ചാന്പ്യൻഷിപ്പ് 22 ന്
1454509
Friday, September 20, 2024 1:55 AM IST
പാലക്കാട്: ജില്ലാ സീനിയർ പുരുഷ - വനിതാ കബഡി ചാന്പ്യൻഷിപ്പ് 22 ന് മുടപ്പല്ലൂരിൽ നടക്കും. പന്തപ്പറന്പ് ഡിഎസ്ബി അക്കാദമി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ 30ൽപ്പരം ടീമുകൾ പങ്കെടുക്കുമെന്ന് ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റി കണ്‍വീനർ ബിജു വർഗീസ് പറഞ്ഞു.
ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റിയും ജില്ലാ സ്പോർട്സ് കൗണ്‍സിലും റോട്ടറി ക്ലബ് ഓഫ് വടക്കഞ്ചേരി മലബാറിന്റെ സഹകരണത്തോടെയാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. പുരുഷ വിഭാഗം 85 വയസിൽ താഴെയുള്ളവർക്കും വനിതാ വിഭാഗം 75 വയസിൽ താഴെയുള്ളവർക്കുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവരെ ഉൾപ്പെടുത്തിയാണ് കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാന്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുക. ചാന്പ്യൻഷിപ്പ് ഉച്ചക്ക് 12ന് കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ കെ. പ്രേമൻ മുഖ്യപ്രഭാഷണം നടത്തും. കെ. രാജൻ, കെ.ഇ. ബൈജു, തുളസി, എസ്. ചന്ദ്രൻ എന്നിവർ പങ്കെടുക്കും. ടീമുകൾ വെള്ളിയാഴ്ചക്കുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോണ്‍: 7907614850, 9746948192, 9526004844. പത്രസമ്മേളനത്തിൽ മലബാർ റോട്ടറി ക്ലബ് സെക്രട്ടറി കെ.എസ്. കരുണാകരൻ, പ്രസിഡന്റ് വി. ഹരിദാസൻ, കെ. അഭിലാഷ് എന്നിവരും പങ്കെടുത്തു.